എട്ടു സെഞ്ചുറിയും സമനിലയും

single-img
13 March 2013

Mushfiqur_APഎട്ടു സെഞ്ചുറികള്‍ കണ്ട ടെസ്റ്റ്, അതില്‍ ഒരെണ്ണം ഇരട്ട സെഞ്ചുറിയും. ശ്രീലങ്ക – ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിക്കുമ്പോഴുള്ള ആകത്തുക. ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീമാണ് (200) മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 570 ഡിക്ലയേര്‍ഡ്, നാലു വിക്കറ്റ് നഷ്ടത്തില്‍ 335 ഡിക്ലയേര്‍ഡ്. ബംഗ്ലാദേശ് 638, ഒരു വിക്കറ്റ് നഷ്ടത്തില്‍ 70. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സില്‍ കുമാര്‍ സംഗക്കാര (142), തിരിമന്നെ (155*), ചന്‍ഡിമല്‍ (116*) എന്നിവര്‍ സെഞ്ചുറി നേടി. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മുഹമ്മദ് അഷ്‌റഫുള്‍ (190), മുഷ്ഫിക്കര്‍ റഹീം (200), നസീര്‍ ഹുസൈന്‍ (100) എന്നിവരാണ് ശതക നേട്ടം കൈവരിച്ചത്. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്‌സിലും പിറന്നു രണ്ടു സെഞ്ചുറി. ദില്‍ഷന്റെയും (126) സംഗക്കാരയുടെയും (105) വകയായിരുന്നു സെഞ്ചുറികള്‍.