കോപ്റ്റര്‍ തകര്‍ന്ന് അഞ്ചു നാറ്റോ സൈനികര്‍ മരിച്ചു

single-img
13 March 2013

afganisthanതെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചു നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. കോപ്റ്ററിനു നേര്‍ക്ക് ശത്രുക്കളുടെ ആക്രമണം ഉണ്ടായതായി വിവരമില്ലെന്ന് നാറ്റോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ രണ്ട് യുഎസ് സൈനികരും അഞ്ച് അഫ്ഗാന്‍ പോലീസുകാരും അഫ്ഗാന്‍ സൈനികന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദിവസം തന്നെയാണ് കോപ്ടര്‍ അപകടമുണ്ടായത്.