സ്പീല്‍ബര്‍ഗും 61 ഇന്ത്യന്‍ സംവിധായകരും

single-img
12 March 2013

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന വിഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനൊപ്പം ഒരു സായാഹ്നം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ബോളിവുഡിലെ 61 സംവിധായകര്‍. സ്പീല്‍ബര്‍ഗിനോടുള്ള ആദരസൂചകമായി അനില്‍ അംബാനിയും ടീന അംബാനിയും സംയുക്തമായി സഘടിപ്പിച്ച ചടങ്ങിലാണ് സംവിധായകര്‍ക്ക് അദേഹത്തോട് സംവദിക്കാന്‍ അവസരം ലഭിച്ചത്. പരിപാടിയില്‍ നടന്ന മുഖാമുഖത്തില്‍ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്‍ സ്പീല്‍ബര്‍ഗിനോട് സിനിമയുടെ ഭാവി എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളായാണ് 61 സംവിധായകരും ഏതാനും നടന്‍മാരും ഗാനരചയിതാക്കളും നിര്‍മ്മാതാക്കളഉം എത്തിയത്. പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള സംവിധായകര്‍ മുതല്‍ ഏറ്റവും ഇളമുറക്കാരായവര്‍ക്കു വരെ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.