ഇന്ത്യ സ്ത്രീകള്‍ക്കു സുരക്ഷിതമായ നാടല്ലെന്ന് പി.കെ. ശ്രീമതി

single-img
12 March 2013

Sreemathyഇന്ത്യയിപ്പോള്‍ സ്ത്രീകള്‍ക്കു സുരക്ഷിതമായ നാടല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അവര്‍. വീടിനകത്തു പോലും സ്ത്രീ ആക്രമിക്കപ്പെടുകയാണ്. മന്ത്രിപത്‌നിക്കു പോലും സംരക്ഷണം ഇല്ലാത്ത നാടായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളം മാറിയെന്നും അവര്‍ പറഞ്ഞു.