നാവികരുടെ മടക്കം സംബന്ധിച്ച് അഭിഭാഷകരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

single-img
12 March 2013

Oommen chandy-9ഇറ്റാലിയന്‍ നാവികരെ തിരിച്ചയയ്ക്കില്ലെന്ന ഇറ്റലിയുടെ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായിട്ടാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. തല്‍ക്കാലം സുപ്രീംകോടതിയില്‍ വിഷയം ഉന്നയിക്കേണ്‌ടെന്നാണ് ചര്‍ച്ചയിലുണ്ടായ ധാരണ. ഇറ്റലിയുടെ തീരുമാനം അവരുടെ അഭിഭാഷകര്‍ കോടതിയില്‍ ഔദ്യോഗികമായി അറിയിക്കുമ്പോള്‍ മറുപടി നല്‍കാമെന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്.