ഇറ്റാലിയന്‍ നാവികരുടെ മടക്കം; കേരളം പ്രതിഷേധം അറിയിച്ചു

single-img
12 March 2013

oommen chandyഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരാത്ത പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ടു പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ഫാക്‌സ് സന്ദേശം അയച്ചു. നിയമപരമായ സാധ്യതകള്‍ ആരായുന്നതിനായി ഇന്നു ഡല്‍ഹിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇറ്റാലിയന്‍ നാവികര്‍ ഇനി തിരിച്ചുവരില്ലെന്ന അറിയിപ്പു സംബന്ധിച്ച പ്രശ്‌നം ഇന്നലെ മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു. ഈ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ അധികാരപരിധിക്കുള്ളില്‍ നടത്തിയ ക്രിമിനല്‍ കുറ്റമാണിത്. ഇന്ത്യന്‍ നിയമത്തിന് ഇറ്റാലിയന്‍ നാവികര്‍ വിധേയരാകണമെന്നും ഇന്ത്യന്‍ കോടതിയില്‍ വിചാരണ നടത്തണമെന്നുമാണു കേരളത്തിന്റെ നിലപാട്.