ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാകില്ല: മുഖ്യമന്ത്രി

single-img
12 March 2013

oommen chandyകടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ലെന്ന ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വാര്‍ത്താ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു രാത്രി ഡല്‍ഹിയിലെത്തുന്ന താന്‍ വിഷയം വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രശ്‌നത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.