ഇറ്റാലിയുടെ നിലപാട് സ്വീകാര്യമല്ല: പ്രധാനമന്ത്രി

single-img
12 March 2013

India's PM Singh speaks during India Economic Summit in New Delhiകടല്‍ക്കൊലകേസില്‍ ഇറ്റലിയന്‍ നാവികരെ തിരികെ അയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. പാര്‍ലമെന്റ് ഹൗസില്‍ കേരളത്തിലെ ഇടത് എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍ബജറ്റിലെ അവഗണന ഉള്‍പ്പെടെയള്ള കാര്യങ്ങള്‍ സംസാരിക്കാനായി മുന്‍കൂര്‍ നിശ്ചയിച്ച കൂടിക്കാഴ്ചയായിരുന്നു ഇത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്കിടെ ഇടത് എംപിമാര്‍ നാവികരുടെ വിഷയവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. മാധ്യമങ്ങള്‍ വഴിയാണ് താന്‍ ഇറ്റലിയുടെ നിലപാട് അറിഞ്ഞതെന്നും ആവശ്യമായ നടപടിയെടുക്കാന്‍ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും പ്രധാമന്ത്രി എംപിമാരെ അറിയിച്ചു.