കെഎസ്ആര്‍ടിസി ഡീസല്‍ സപ്ലൈക്കോ പമ്പില്‍ നിന്നും

single-img
12 March 2013

image-of-ksrtc-busകെഎസ്ആര്‍ടിസിയുടെ ഡീസല്‍ പ്രതിസന്ധിക്കു പരിഹാരമാകുന്നു. കെഎസ്ആര്‍ടിസി, സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പമ്പു വഴി ഡീസല്‍ വാങ്ങണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാര്‍ശ നല്കി. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. മന്ത്രിസഭായോഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. മൂന്നിന നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കും.