കൊല്‍ക്കത്തയിലെ മാനഭംഗം; രണ്ടു പേര്‍ പിടിയില്‍

single-img
12 March 2013

kolkata-mapകൊല്‍ക്കത്തയിലെ ജാവദ്പൂരില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ 14 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുജയ് ചന്ദ പറഞ്ഞു. രണ്ടു പ്രതികള്‍ ഒളിവിലാണ്. കൂട്ടുകാരിക്കൊപ്പം കുളിക്കാനായി കുളത്തിലേക്കു പോയ പെണ്‍കുട്ടിയെ പ്രതികള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കൂട്ടുകാരി ഓടി രക്ഷപ്പെട്ടു. ജാവദ്പുരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശാരീരിക ന്യൂനതയുള്ള യുവതി കഴിഞ്ഞ ആഴ്ച മാനഭംഗത്തിന് ഇരയായിരുന്നു.