ഇറ്റലിയുടെ നിലപാട് അംഗീകരിക്കില്ല: ഇന്ത്യ

single-img
12 March 2013

italiancaptain_reutersവിവാദമായ കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്കു തിരിച്ചയയ്ക്കില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാടില്‍ ഇന്ത്യയ്ക്കു കടുത്ത പ്രതിഷേധം. ഇറ്റാലിയന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ച കേന്ദ്ര സര്‍ക്കാര്‍, ഇറ്റലിയുടെ നിലപാട് അംഗീകരിക്കില്ലെന്നു വ്യക്തമാക്കി. ഒരു പരമാധികാര രാജ്യമെന്ന നിലയില്‍ സുപ്രീം കോടതിക്കു നല്‍കിയ വാക്കു പാലിക്കാന്‍ ഇറ്റാലി യന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇക്കാര്യത്തി ല്‍ 10 ദിവസത്തിനുള്ളില്‍ തന്നെ തീരുമാനമെടുക്കണമെന്നും ആ വശ്യപ്പെട്ടിട്ടുണ്ട്. നാവികരെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്നതിന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് അംബാ സഡര്‍ ഡാനിയേലി മസീനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി വ്യക്തമാക്കി. ഇറ്റലിയില്‍ പോകുന്നതിനായി നാവികര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ഉറപ്പുകള്‍ പാലിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാവികരെ വിട്ടയയ്ക്കില്ലെന്ന നിലപാടിലുള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നതിനാണു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെയും നിര്‍ദേശ പ്രകാരം ഇറ്റാലിയന്‍ അംബാസഡറെ വിളിച്ചു വരുത്തിയത്. എന്നാല്‍, കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കാന്‍ ഇറ്റാലിയന്‍ അംബാസഡര്‍ തയാറായില്ല.