ഇറാന്‍-പാക് പൈപ്പ്‌ലൈന്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തു

single-img
12 March 2013

Iranഅമേരിക്കയുടെ സമ്മര്‍ദം അവഗണിച്ച് ഇറാനില്‍നിന്നു പാക്കിസ്ഥാനിലേക്കുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ നിര്‍മാണത്തിന് ഇരുരാജ്യങ്ങളും തുടക്കംകുറിച്ചു. മൊത്തം 750 കോടി ഡോളര്‍ മതിപ്പു ചെലവുള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനായി പാക് പ്രസിഡന്റ് സര്‍ദാരി പ്രത്യേക വിമാനമാര്‍ഗം ഇറാനിലെത്തി. ഇറാന്‍ അതിര്‍ത്തി യിലെ ഛബര്‍ നഗരത്തില്‍ നടന്ന ചടങ്ങില്‍ സര്‍ദാരിയും ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദും സംയുക്തമായാണ് ഉദ്ഘാടനഫലകം അനാവരണം ചെയ്തത്. പാക്കിസ്ഥാന്‍ പ്രദേശത്തെ 781 കിലോമീറ്ററിന്റെ നിര്‍മാണജോലികളാണ് ആദ്യഘട്ടത്തില്‍ നടത്തുക. ഇതിന് 150 കോടി ഡോളര്‍ ചെലവു വരും. ഇറാന്‍ 50 കോടി ഡോളര്‍ വായ്പയായി നല്‍കും. ഇറാന്‍ ഭാഗത്തുള്ള നിര്‍മാണജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നു വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖാര്‍, ഷെറി റഹ്മാന്‍, മുന്‍ പ്രധാനമന്ത്രി ഗീലാനി തുടങ്ങിയവര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.