അസ്‌ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യ ഇന്നു പാക്കിസ്ഥാനെതിരേ

single-img
12 March 2013

Hockey_B_July_6_2012ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ വിജയിച്ചേ മതിയാകൂ എന്ന അവസ്ഥയില്‍ സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ഇന്നു പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരേ. യുവതാരങ്ങളുമായി ഇറങ്ങി പുതിയ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്ന ഇന്ത്യ ഉജ്വലമായി പോരാടിയെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 3-4നു തോറ്റപ്പോള്‍ ദക്ഷിണ കൊറിയയ്‌ക്കെതിരേ ഇന്ത്യയുടെ തോല്‍വി 1-2നായിരുന്നു. അതേസമയം, പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ കിവീസിനോടു വിജയിച്ചപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടു.