ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി ഹാജരാകില്ല: ഹരീഷ് സാല്‍വേ

single-img
12 March 2013

harishsalve505_013012024553രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കേസില്‍ നിന്ന് പിന്‍മാറുന്നു. ഇക്കാര്യം ഇറ്റാലിയന്‍ പ്രതിനിധികളെ അറിയിച്ചതായി ഹരീഷ് സാല്‍വേ പറഞ്ഞു. ഇറ്റാലിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാല് ആഴ്ചത്തേക്ക് സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നാവികര്‍ സ്വദേശത്തേക്ക് പോയത്. ഇറ്റലി കാട്ടിയത് വിശ്വാസവഞ്ചനയാണെന്നും തീരുമാനം തന്നെ ഞെട്ടിച്ചതായും രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഹരീഷ് സാല്‍വേ വ്യക്തമാക്കി.