ചെന്നൈ വിമാനത്താവളത്തില്‍ വന്‍തീപിടുത്തം

single-img
12 March 2013

Chennai Airportചെന്നൈ വിമാനത്താവളത്തില്‍ വന്‍തീപിടുത്തം. പുലര്‍ച്ച 2.45ഓടെയാണ് തീപിടുത്തം ഉണ്ടായത്. വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. എയര്‍ ട്രാഫിക് കണ്‌ട്രോള്‍ വിഭാഗത്തിലാണ് തീപിടുത്തം. യുപിഎസ് പൊട്ടിത്തെറിച്ച് തീപിടിച്ചതായാണ് പ്രാഥമിക വിവരം. 12 വിമാനങ്ങള്‍ റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചു. ചെന്നൈ വഴിയുള്ള പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. വിമാനത്താവളത്തിന്റെ പരിസരങ്ങള്‍ കനത്തപുകപടലത്തില്‍ മുങ്ങിയിരിക്കുകയാണ്. അഞ്ചോളം ഫയര്‍ യൂണിറ്റുകള്‍ തീ അണക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്. തീ അണയ്ക്കാന്‍ വിമാനത്താവള അധികൃതര്‍ സൈന്യത്തിന്റെ സഹായം തേടിയിടുണ്ട്.