49,000 കിലോമീറ്റര്‍ അതിര്‍ത്തി റോഡ് നിര്‍മിച്ചു: എ.കെ. ആന്റണി

single-img
12 March 2013

India's Defence Minister Antonyബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍(ബിആര്‍ഒ) 49,300 കിലോമീറ്റര്‍ ദൂരത്തില്‍ തന്ത്രപ്രധാന അതിര്‍ത്തി റോഡ് നിര്‍മിച്ചതായി പ്രതിരോധമന്ത്രി എ.കെ. ആന്റണി ലോക്‌സഭയില്‍ അറിയിച്ചു. രാജ്യത്തെ മറ്റു സുപ്രധാന പ്രദേശങ്ങളില്‍ 21,000 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വനം-വന്യജീവി വകുപ്പുകളുടെ അനുമതി ലഭിക്കാനുള്ള കാലതാമസം, സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന പ്രദേശങ്ങളില്‍ ജോലിചെയ്യാനുള്ള ബുദ്ധിമുട്ട്, ജോലിക്കാരുടെ ദൗര്‍ലഭ്യം തുടങ്ങിയ കാരണങ്ങള്‍മൂലമാണ് പദ്ധതികള്‍ വൈകിയതെന്ന് അദ്ദേഹം പറഞ്ഞു.