യാസിന്‍ മാലിക്കിനെ വിമാനത്താവളത്തില്‍നിന്നു കസ്റ്റഡിയിലെടുത്തു

single-img
11 March 2013

Yasin_Malik_PTIഡല്‍ഹിയില്‍നിന്ന് ഇന്നലെ കാഷ്മീരിലെത്തിയ ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫോഴ്‌സ്(ജെകെഎല്‍എഫ്) നേതാവ് യാസിന്‍ മാലിക്കിനെ പോലീസ് വിമാനത്താവളത്തില്‍നിന്നു കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിന്റെ പിന്‍വാതിലിലൂടെ പുറത്തിറക്കിയ മാലിക്കിനെ വീടുവരെ പോലീസ് അനുധാവനം ചെയ്തു. താന്‍ വീട്ടു തടങ്കലിലാണെന്നാണ് മാലിക് അറിയിച്ചത്. മാലിക്കിന്റെ മടങ്ങിവരവ് കാഷ്മീര്‍ താഴ്‌വരയില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്കു കാരണമായേക്കുമെന്ന ഭയത്താലായിരുന്നു നടപടിയെന്ന് പോലീസ് വിശദീകരിച്ചു.