ഡീസല്‍ വിലനിയന്ത്രണം പൂര്‍ണമായി നീക്കുന്നു

single-img
11 March 2013

veerappa_moily_667x500രണ്ടു വര്‍ഷത്തിനുള്ളില്‍ ഡിസലിന്റെ വിലനിയന്ത്രണം പൂര്‍ണമായി പിന്‍വലിക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ഇന്ധനവില നിര്‍ണയം സംബന്ധിച്ചു പഠിച്ച ഖേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് ഈ തീരുമാനം. ആഗോളവിപണിയിലെ വില നിലവാരം അനുസരിച്ച് വില നിര്‍ണയിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് അവകാശം ലഭ്യമാക്കുന്നതിനാണ് ഈ നടപടിയെന്നും റെയില്‍വേ അടക്കമുള്ള വന്‍കിട ഉപഭോക്താക്കള്‍ അധികബാധ്യത ഏറ്റെടുക്കണമെന്നും പെട്രോളിയം മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികളുണെ്ടന്നും മൊയ്‌ലി വ്യക്തമാക്കി.