കൂടംകുളത്തു നിരോധനാജ്ഞ

single-img
11 March 2013

koodam-kulam-2012-09-09-22-03-08_orകൂടംകുളം ആണവനിലയത്തിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൂടംകുളം ആണവനിലയവിരുദ്ധ പ്രക്ഷോഭകര്‍ ഇന്നു പിക്കറ്റിംഗ് നടത്താനിരിക്കെയാണു നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ആണവനിലയത്തിന്റെ സുരക്ഷയ്ക്കായി 4,000 പോലീസുകരെ നിയോഗിച്ചിട്ടുണ്ട്. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണെ്ടന്ന് കളക്ടര്‍ സമയമൂര്‍ത്തി അറിയിച്ചു. ഇന്‍ഡോ-റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റില്‍നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നാംഘട്ടം വൈകാതെ കമ്മീഷന്‍ ചെയ്യും.