കടല്‍ക്കൊല: ഒരു ഇറ്റാലിയന്‍ ചീറ്റിംഗ് ഗാഥ

single-img
11 March 2013

Salvatore Girone, Massimiliano Latorreക്രിസ്മസ് ആഘോഷിക്കാന്‍ പോയ കടല്‍ക്കൊല കേസിലെ പ്രതികളായ നാവികര്‍ അനുവദിച്ച സമയത്തിനും മുമ്പു തിരിച്ചെത്തിയതു കണ്ടുള്ള അമിത വിശ്വാസം ഇന്ത്യയെ മനോഹരമായി ചതിച്ചു. ഇറ്റാലിയന്‍ നാവികര്‍ ഇനി തിരിച്ചുവരില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. നാവികര്‍ ഇറ്റലിയില്‍തന്നെ തുടരുമെന്നും വിദേശകാര്യമന്ത്രി ജിലിയോ ടെര്‍സി അറിയിച്ചു. ഇറ്റാലിയന്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതായും ജിലിയോ ടെര്‍സി വ്യക്തമാക്കി.

ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവില്‍ വന്നതിനാലാണ് ഇറ്റാലിയന്‍ നാവികര്‍ നാട്ടില്‍ത്തന്നെ തുടരട്ടെയെന്ന് ഇറ്റലി തീരുമാനമെടുത്തത്. ഈ കരാര്‍ പ്രകാരം, വിദേശരാജ്യത്ത് അറസ്റ്റിലാകുന്നവര്‍ക്ക് മാതൃരാജ്യത്തു തന്നെ ശിക്ഷ അനുഭവിക്കാനാകും. ഇതനുസരിച്ച് ശിക്ഷിക്കപ്പെട്ടാലും നാവികര്‍ക്ക് ഇറ്റലിയില്‍തന്നെ ശിക്ഷ അനുഭവിക്കാം. പ്രശ്‌നപരിഹാരത്തിന് ഇന്ത്യ നയതന്ത്രതലത്തില്‍ ശ്രമം നടത്തിയില്ലെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ഇറ്റലിയിലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാണ് മാസിമിലിയാനോ ലത്തോരെ, സാല്‍വത്തോരെ ജിറോനെ എന്നീ നാവികര്‍ക്കു കോടതി ജാമ്യം നല്കിയത്.