ഗാംഗുലി സ്വരം മൃദുലമാക്കുന്നു

single-img
11 March 2013

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മുന്‍ നായകന്‍ സൗരവ് ഗാംഗുലി സ്വരം മൃദുലമാക്കുന്നു. ആസ്‌ത്രേലിയയ്‌ക്കെതിരായ അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെ ഒഴിവാക്കിയതില്‍ ധോണിയ്ക്കു പങ്കുണ്ടെന്ന മുന്‍ വാക്കുകളില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ് അദേഹത്തിന്റെ പുതിയ പ്രസ്താവന. സെവാഗിന്റെ പുറത്താകലില്‍ ധോണിയ്ക്കു പങ്കുണ്ടെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ഗാംഗുലി ഇപ്പോള്‍ പറയുന്നത്.

‘സാധാരണ ഗതിയില്‍ ടീം സെലക്ഷനില്‍ ക്യാപ്റ്റനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്. ലോകത്തിന്റെ എല്ലാ കോണിലും ഇതു തന്നെയാണ് അവസ്ഥ. എന്നാല്‍ ക്യാപ്റ്റന്‍ പറയുന്നത് എപ്പോഴും സെലക്ടര്‍മാര്‍ സ്വീകരിക്കണമെന്നില്ല.’- ഗാംഗുലി പറഞ്ഞു. ‘ക്യാപ്റ്റന്‍ അഭിപ്രായം പറയുമ്പോള്‍ ചിലപ്പോള്‍ അത് സ്വീകരിക്കപ്പെടാം എന്നേ ഉള്ളു. അതു കൊണ്ടു തന്നെ സെവാഗിന്റെ കാര്യത്തില്‍ ധോണിയ്ക്കു പങ്കുണ്ടെന്നു പറയാന്‍ പ്രയാസമാണ്.’ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് വ്യക്തമാക്കി.