പാപ്പയെ തിരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവിനു നാളെ തുടക്കം

single-img
11 March 2013

349052-the-sistine-chapel-where-the-papal-conclave-has-always-been-heldപുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള ചരിത്രപരമായ നിയോഗം ഏറ്റെടുത്തു വിവിധ രാജ്യങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍ നാളെ കോണ്‍ക്ലേവിനായി സിസ്റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടും. കോണ്‍ക്ലേവിനു മുന്നോടിയായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍മാര്‍ നാളെ രാവിലെ 10-ന് ദിവ്യബലി അര്‍പ്പിക്കും. പൊതുജനങ്ങള്‍ക്കും സംബന്ധിക്കാവുന്ന ദിവ്യബലിക്കുശേഷം താമസസ്ഥലമായ സെന്റ് മാര്‍ത്ത മന്ദിരത്തിലേക്കു മടങ്ങുന്ന കര്‍ദിനാള്‍മാര്‍, ഉച്ചകഴിഞ്ഞു 3.45-ന് പൗളിന്‍ ചാപ്പലില്‍ എത്തും. ശേഷം4.30-നുപ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്കു നീങ്ങും.