ബാഴ്‌സയ്ക്ക് വിജയം

single-img
11 March 2013

Barsaചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനോടും സ്പാനിഷ് ലീഗിലും സ്പാനിഷ് കപ്പിലും റയല്‍ മാഡ്രിഡിനോടും പരാജയപ്പെട്ടതിനുശേഷം ഒടുവില്‍ ബാഴ്‌സയ്ക്ക് ആശ്വാസജയം. സ്പാനിഷ് ലീഗില്‍ ഡിപോര്‍ട്ടീവ ലാ കൊരൂണയെ ഏകപക്ഷീയമായ രണ്ടു ഗോളിന് ബാഴ്‌സ കീഴടക്കി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദത്തില്‍ എസി മിലാനെതിരേ മനക്കരുത്തോടെ ഇറങ്ങാന്‍ ബാഴ്‌സയെ ഈ വിജയം സഹായിക്കും. നാളെ എസി മിലാനെതിരേ സ്വന്തം തട്ടകമായ ന്യൂകാമ്പിലാണ് മത്സരമെന്നതും ബാഴ്‌സയ്ക്ക് ആശ്വാസകരമാണ്. മിലാനില്‍ നടന്ന ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ 2-0 നു ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു. നാളെ മൂന്നു ഗോള്‍ വ്യത്യാസത്തില്‍ വിജയിച്ചാല്‍ മാത്രമേ ബാഴ്‌സയ്ക്കു ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ കടക്കാന്‍ സാധിക്കൂ.