അച്ചടക്കലംഘനം : നാല് ഓസീസ് താരങ്ങളെ പുറത്താക്കി

single-img
11 March 2013

cഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ നിന്നും നാല് ആസ്‌ത്രേലിയന്‍ കളിക്കാരെ പുറത്താക്കി. അച്ചടക്കലംഘനമാണ് കാരണമായി ടീം വൃത്തങ്ങള്‍ പറയുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റനായ ഷെയ്ന്‍ വാട്‌സണ്‍, ജയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ ജോണ്‍സണ്‍, ഉസ്മാന്‍ ഖവാജ എന്നിവരെയാണ് പുറത്താക്കിയത്. ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കനത്ത തോല്‍വിയാണ് ആസ്‌ത്രേലിയ നേരിട്ടത്. ഈ പശ്ചാത്തലത്തില്‍ ടീമിന്റെ പ്രകടനത്തിന്റെ പോരായ്മകളും മുന്നേറാനായി ചെയ്യേണ്ട കാര്യങ്ങളും ഉള്‍പ്പെടുത്തി ഓരോ കളിക്കാരനും റിപ്പോര്‍ട്ട് നല്‍കണമെന്ന് കോച്ച് മിക്കി ആര്‍തര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നാലു കളിക്കാരും ഇതില്‍ വീഴ്ച വരുത്തി. അതിനുള്ള കാരണം നല്‍കുന്നതിലും പരാജയപ്പെട്ടതോടെയാണ് അടുത്തകളിയില്‍ നിന്നും നാലു പേരെയും വിലക്കിയത്. വിലക്കിയ വിവരം അറിഞ്ഞതോടെ ഷെയ്ന്‍ വാട്‌സണ്‍ ആസ്‌ത്രേലിയയിലേയ്ക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചകതായി റിപ്പോര്‍ട്ട് വന്നു. നാലാമത്തെ മത്സരത്തില്‍ ടീമിലേയ്ക്ക് മടങ്ങിവരാന്‍ അവസരമുണഅടായിരിക്കെ വാട്‌സണ്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചതെന്തിനാണെന്ന കാര്യം വ്യക്തമാല്ല.