ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രധാനപ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

single-img
10 March 2013

delhi1രാജ്യം നടുങ്ങിയ ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതി റാം സിംഗിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്‌ടെത്തി. പുലര്‍ച്ചെ അഞ്ചുമണിയോടെ ജയില്‍ മുറിയില്‍ ഉടുത്തിരുന്ന തുണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്‌ടെത്തുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്‌ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമെ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയുകയൊള്ളുവെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ബസ് ഓടിച്ചിരുന്ന റാം സിംഗ് അടക്കം ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ ആറ് പ്രതികളും തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരായി കഴിയുകയായിരുന്നു.