Kerala

കേരളത്തിന്റെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് നിഖില്‍ കുമാര്‍

കേരളത്തിന്റെ ഗവര്‍ണറായി നിഖില്‍ കുമാര്‍ ചുമതലയേല്‍ക്കും. നിലവില്‍ നാഗാലാന്‍ഡ് ഗവര്‍ണറാണ് അദേഹം. നിഖില്‍ കുമാറിന്റെ നിയമനം സംബന്ധിച്ച് രണ്ടു ദിവസത്തിനകം വിജ്ഞാപനമുണ്ടാകും. കേരള ഗവര്‍ണറായിരുന്ന എം.ഒ.എച്ച്. ഫാറൂഖ് അന്തരിച്ച ശേഷം കര്‍ണാടക ഗവര്‍ണറായ എച്ച്. ആര്‍. ഭരദ്വാജ് ആണ് സംസ്ഥാനത്തിന്റെ അധികചുമതല വഹിക്കുന്നത്.

മുന്‍ ഐപിഎസ് ഓഫീസറായ നിഖില്‍ കുമാര്‍ എന്‍എസ്ജിയുടെ മേധാവിയായും ഡല്‍ഹി പോലീസ് കമമ്ീഷണറായും എംപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 ലാണ് നാഗാലാന്‍ഡ് ഗവര്‍ണറായി ചുമതലയേറ്റത്. പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന സത്യേന്ദ്രനാരായണ്‍ സിന്‍ഹയുടെയും മുന്‍ എംപി കിശോരി സിന്‍ഹയുടെയും മകനാണ് നിഖില്‍ കുമാര്‍.