ഞങ്ങളൊന്ന്

single-img
9 March 2013

മന്ത്രി കെ.ബി. ഗണേഷ് കുമാറും അച്ഛന്‍ ബാലകൃഷ്ണ പിള്ളയുമായുണ്ടായിരുന്ന എല്ലാ അകല്‍ച്ചകളും ഇനി പഴങ്കഥ. താനും അച്ഛനും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അച്ഛനുമായി മുന്‍പും ഇപ്പോഴും യാതൊരു അഭിപ്രായ വ്യത്യാസവുമില്ലായിരുന്നു. അതിനാല്‍ തന്നെ കുറ്റബോധവുമില്ല. അച്ഛനൊപ്പം നിന്ന് കേരള കോണ്‍ഗ്രസ്(ബി) പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തി മുന്നോട്ടു പോകും. എന്റെ നിലപാടിനുള്ള അംഗീകാരമായി അഭിമതിയ്ക്കു കൂട്ടുനില്‍ക്കാതെ മുന്നോട്ടു പോകണമെന്നാണ് അച്ഛന്‍ ആവശ്യപ്പെട്ടതെന്നും ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പാര്‍ട്ടിയ്ക്കു വിധേയനായി പ്രവര്‍ത്തിച്ചാല്‍ ഗണേഷിന്റെ മന്ത്രി സ്ഥാനത്തിനു ഭീഷണി ഉയര്‍ത്തില്ലെന്ന് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിളള കേരള കോണ്‍ഗ്രസ്(ബി) നേതൃയോഗത്തിനെത്തുടര്‍ന്ന് അറിയിച്ചിരുന്നു.