എ.രാജ ജെപിസിയ്ക്കു മുന്‍പില്‍ ഹാജരാകേണ്ട, വിശദീകരണം എഴുതി നല്‍കണം

single-img
9 March 2013

ടു ജി അഴിമതിക്കേസില്‍ അന്വേഷണം നടത്തുന്ന സംയുക്ത പാര്‍ലമെന്റ് സമിതിയ്ക്കു മുന്നില്‍ ഹാജരാകാന്‍ മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്ക് അനുമതിയില്ല. സമിതിയ്ക്കു മുന്നില്‍ ഹാജരായി തെളിവു നല്‍കാന്‍ അനുവദിക്കണമെന്ന രാജയുടെ ആവശ്യം സമിതി തള്ളുകയായിരുന്നു. എന്നാല്‍ വിശദീകരിക്കാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ സമിതി അധ്യക്ഷന്‍ പി.സി. ചാക്കോ അനുമതി നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് രാജ പ്രതികരിച്ചിട്ടില്ല. ബജറ്റ് സമ്മേളനം അവസാനിക്കുന്നതിനു മുന്‍പ് ടുജി കേസ് അന്വേഷണ റിപ്പോര്‍ട്ട് ജെപിസി പൂര്‍ത്തിയാക്കുമെന്നാണ് സൂചന.
2008 ല്‍ രാജ ടെലികോം മന്ത്രിയായിരിക്കെ ടുജി ലൈസന്‍സ് അനുവദിച്ചതില്‍ 1,76,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.