ബോക്‌സിങ്ങ് താരം വിജേന്ദറിനു മയക്കുമരുന്നു വില്‍പ്പനക്കാരുമായി ബന്ധമെന്ന് ആരോപണം

single-img
8 March 2013

ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം വിജേന്ദര്‍ സിങിന് മയക്കുമരുന്നു വില്‍പ്പനക്കാരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. പഞ്ചാബിലെ മൊഹാലിയില്‍ ഒരു ഫഌറ്റഇല്‍ നിന്നും 130 കോടി രൂപ വില മതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായിരിക്കുന്നത്. കേസില്‍ പിടിയിലായ അനുപ് സിങ് കഹ്ലോണ്‍ എന്നയാള്‍ തനിയ്ക്ക് ബോക്‌സര്‍മാരായ വിജേന്ദര്‍ സിങുമായും രാം സിങുമായും അടുപ്പമുള്ളതായി പോലീസിനോടു പറഞ്ഞു. ഇയാള്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കാനഡയില്‍ ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയാണ് ഇയാള്‍. കഹ്ലോണിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റില്‍ നിന്നാണ് 26 കിലോഗ്രാം ഹെറോയിന്‍ പോലീസ് കണ്ടെത്തിയത്. ഫഌറ്റിനു മുന്നില്‍ വിജേന്ദറിന്റെ ഭാര്യയുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. വിജേന്ദറിനും രാം സിങിനും താന്‍ മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന്് കഹ്ലോണ്‍ അവകാശപ്പെട്ടു. എന്നാല്‍ തനിയ്ക്ക് മയക്കുമരുന്നു മാഫിയയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പറഞ്ഞ വിജേന്ദര്‍ സിങ് സംഭവത്തിലുള്ള പങ്ക് നിഷേധിച്ചു. പോലീസ് പിടിയിലായ വ്യക്തിയെ ഒന്നു രണ്ടു തവണ കണ്ടിട്ടുണ്ടെന്നല്ലാതെ അയാളുമായി യാതൊരു വിധ അടുപ്പവുമില്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും അദേഹം വ്യക്തമാക്കി.