അഞ്ച് കേന്ദ്രമന്ത്രിസഭാ ഉപസമിതികളില്‍ കെ.വി തോമസ് അംഗം

single-img
8 March 2013

K_V_THOMAS_G90_874168eവരള്‍ച്ച, കൃഷി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച അഞ്ച് മന്ത്രിസഭാ ഉപസമിതികളില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസും അംഗം. വ്യത്യസ്ഥ കൃഷി രീതി വികസനം, വരള്‍ച്ച, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, യൂറിയ യൂണിറ്റുകളുടെ നയ രൂപീകരണ സമിതി, കിഴക്കന്‍ മേഖലയിലെ കാര്‍ഷിക വികസനം തുടങ്ങിയ അഞ്ച് മന്ത്രിസഭാ ഉപസമിതികളിലാണ് തോമസിനെ അംഗമാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാമനിര്‍ദേശം ചെയ്തത്. കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ ചെയര്‍മാനായ ഈ സമിതികളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ആരോഗ്യ മന്ത്രി ഗുലാംനബി ആസാദ്, ധനമന്ത്രി പി. ചിദംബരം, ശാസ്ത്ര സാങ്കേതിക മന്ത്രി ജയ്പാല്‍ റെഡ്ഡി, ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ, ഖനവ്യവസായ മന്ത്രി പ്രഫുല്‍ പട്ടേല്‍, രാസവള മന്ത്രി എം.കെ. അഴഗിരി, ആദിവാസി ക്ഷേമമന്ത്രി വി. കിഷോര്‍ ചന്ദ്രദേവ്, ഗ്രാമ വികസന മന്ത്രി ജയറാം രമേശ്, ജലവിഭവ മന്ത്രി ഹരീഷ് റാവത്ത്, പ്രെട്രോളിയം മന്ത്രി എം. വീരപ്പമൊയ്‌ലി, വനം, പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണേ്ടക്‌സിംഗ് അലുവാലിയ എന്നിവരും വിവിധ സമിതികളില്‍ അംഗങ്ങളാണ്.