Breaking News

സൂര്യനെല്ലി പെണ്‍കുട്ടിയെ പള്ളിയില്‍ വിലക്കില്ല: ഫാ.സേവ്യര്‍

suryanelliസൂര്യനെല്ലി പെണ്‍കുട്ടിക്ക് പള്ളിയില്‍ വരുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്നു പറയുന്നത് ശുദ്ധ അസംബന്ധമാശണന്ന് കുറിച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പളളി വികാരി ഫാദര്‍ സേവ്യര്‍ മാമ്മൂട്ടില്‍. ഏത് സമയത്ത് വന്നാലും പളളി തുറന്നുകൊടുക്കും. കത്തോലിക്കാസഭ വേദനിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പമാണെന്നും കുട്ടിക്ക് വേണ്ടി ഇടവക ഒന്നടങ്കം പ്രാര്‍ഥിക്കുന്നുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിക്ക് ദേവാലയത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സഭയെ അവഹേളിക്കുന്നതിന് വേണ്ടിയാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഫാദര്‍ സേവ്യര്‍ മാമ്മൂട്ടില്‍ പറഞ്ഞു.