സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിച്ചു

single-img
8 March 2013

map_of_somaliaഒരു വര്‍ഷത്തിലേറെയായി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരെ മോചിപ്പിച്ചു. പത്തനംതിട്ട സ്വദേശി ഡിബിന്‍ ഡേവിഡ്, ചടയമംഗലം സ്വദേശി മനേഷ് മോഹന്‍, ഒറ്റപ്പാലം സ്വദേശി മിഥുന്‍, ഇരിങ്ങാലക്കുട സ്വദേശി സ്റ്റാന്‍ലി വിന്‍സെന്റ്, തിരുവനന്തപുരം സ്വദേശി അര്‍ജുന്‍ എന്നിവരാണ് മോചിപ്പിക്കപ്പെട്ട മലയാളികള്‍. ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ റോയല്‍ ഗ്രേസ് എന്ന കപ്പലിലെ ജീവനക്കാരായിരുന്നു ഇവര്‍. നൈജീരിയന്‍ സ്വദേശിയായിരുന്നു കപ്പലിന്റെ ഉടമ. 17 ലക്ഷം ഡോളര്‍ ആയിരുന്നു ഇവരെ വിട്ടയയ്ക്കാന്‍ മോചനദ്രവ്യമായി കൊള്ളക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. പ്രവാസികാര്യവകുപ്പ് മുന്‍കൈയെടുത്ത് നൈജീരിയക്കാരനായ ഉടമയെ ബന്ധപ്പെട്ട് മോചനദ്രവ്യം നല്കിയാണ് ഇവരെ രക്ഷിച്ചതെന്നാണ് വിവരം. മോചിതനായ വിവരം മകന്‍ വീട്ടിലേക്ക് വിളിച്ച് അറിയിച്ചതായി മനേഷിന്റെ അച്ഛന്‍ മോഹനന്‍ സ്ഥിരീകരിച്ചു.