ഷാവേസിനു ലോകത്തിന്റെ അന്ത്യാഞ്ജലി

single-img
8 March 2013

schavesഅന്തരിച്ച വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സംസ്‌കാരം ഇന്നു നടക്കും. അദ്ദേഹം സൈനിക ജീവിതം ആരംഭിച്ച മിലിട്ടറി അക്കാദമിയിലാണു മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നത്. ഇതിനകം ലക്ഷങ്ങള്‍ തങ്ങളുടെ നേതാവിനു കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി അര്‍പ്പിച്ചു. പരേതന്റെ ആത്മശാന്തിക്കായി അക്കാദമി ചാപ്പലില്‍ നടത്തിയ ദിവ്യബലിയില്‍ അര്‍ജന്റീന, ബൊളീവിയ, ഉറുഗ്വെ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരും ഷാവേസിന്റെ കുടുംബാംഗങ്ങളും അടുത്ത അനുയായികളും പങ്കെടുത്തു.

ഇതിനിടെ, ഷാവേസിന്റെ അന്ത്യം ഹൃദയാഘാതം മൂലമായിരുന്നുവെന്ന് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ മേധാവി ഹൊസെ ഒര്‍ണെല വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഷാവേസിന്റെ അന്ത്യനിമിഷങ്ങളില്‍ താന്‍ അടുത്തുണ്ടായിരുന്നു. മരിക്കേണെ്ടന്നും മരിക്കാന്‍ അനുവദിക്കരുതെന്നും സംസാരിക്കാന്‍ വയ്യാത്ത അവസ്ഥയിലും ചുണ്ടുകള്‍ അനക്കി ഷാവേസ് പറഞ്ഞു. ഷാവേസ് തന്റെ ജീവിതം രാജ്യത്തിനു ബലി നല്കുകയായിരുന്നുവെന്ന് ജനറല്‍ ഒര്‍ണെല കൂട്ടിച്ചേര്‍ത്തു.