ദോഹയില്‍ പുകവലിച്ചാല്‍ കാത്തിരിക്കുന്നത് കനത്ത പിഴ

single-img
8 March 2013

ദോഹ: പൊതു സ്ഥലത്തു പുകവലിക്കുന്നവര്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്ക് കനത്ത പിഴയാകും ഒടുക്കേണ്ടി വരുന്നത്. നിലവില്‍ മന്ത്രിസഭയുടെ പരിഗണനയിലുള്ള നിയമത്തിന് വൈകാതെ തന്നെ അംഗീകാരം ലഭിക്കും. അതോടെ ഷോപ്പിങ്ങ് മാളുകളില്‍ പുകവലിക്കുന്നവരിലല്‍ നിന്നും പിഴ ഈടാക്കാന്‍ മാള്‍ അധികൃതര്‍ക്കു അധികാരം ലഭിക്കും. നിലവില്‍ മാളുകളുടെ അധികൃതര്‍ക്ക് നടപടിയെടുക്കാന്‍ നിയമം അനുമതി നല്‍കാത്തതിനാല്‍ അവിടങ്ങളില്‍ പുക വലിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കാറില്ലെന്നതാണ് ഈ വ്യവസ്ഥയ്ക്കു കാരണം.