യുഎസിനെതിരേ അണ്വായുധം പ്രയോഗിക്കും: ഉത്തരകൊറിയ

single-img
8 March 2013

north_korea_mapഅമേരിക്കയ്‌ക്കെതിരേ അണ്വായുധം ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കി. ആണവ പരീക്ഷണത്തിന്റെ പേരില്‍ ഉത്തരകൊറിയയ്ക്ക് എതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് രക്ഷാസമിതി ചര്‍ച്ച ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് പ്യോംഗ്യാംഗ് വിദേശമന്ത്രാലയത്തിലെ വക്താവ് മുന്നറിയിപ്പു നല്‍കിയത്. ഉത്തരകൊറിയയ്ക്ക് എതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ രക്ഷാസമിതി പിന്നീട് ഏകകണ്ഠമായി തീരുമാനിച്ചു. അണ്വായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയെങ്കിലും മിസൈലില്‍ ഘടിപ്പിച്ച് അണ്വായുധം അയയ്ക്കാനുള്ള സാങ്കേതികശേഷി ഉത്തരകൊറിയയ്ക്കില്ലെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍.