മാരുതി പെട്രോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു

single-img
8 March 2013

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പെട്രോള്‍ കാറുകളുടെ നിര്‍മ്മാണം താല്കാലികമായി നിര്‍ത്തുന്നു. പ്രധാന പ്ലാന്റായ ഗുഡ്ഗാവിലാണ് പെട്രോള്‍ കാറുകളുടെ നിര്‍മ്മാണം ഒരു ദിവസത്തേയ്ക്കു നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം ഉത്പാദനം നിര്‍ത്താനാണ് നിര്‍ദ്ദേശമെങ്കിലും ഇത് ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാര്‍ വിപണത്തിലുണ്ടായ ഇടിവാണ് ഇത്തരമൊരു നടപടിയിലേയ്ക്കു നയിച്ചത്. ഫെബ്രുവരിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 ശതമാനമാണ് പെട്രോള്‍ കാര്‍ വില്‍പ്പനയില്‍ കുറവുണ്ടായത്. വര്‍ദ്ധിച്ചു വരുന്ന ഇന്ധനവിലയാണ് കാര്‍ വിപണിയ്ക്കു മങ്ങലേല്‍ക്കാന്‍ കാരണമെന്നാണ് സൂചന.