പിള്ള-ഗണേഷ് തര്‍ക്കം: പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു

single-img
8 March 2013

pilla-ganeshകേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുകയാണെന്ന് ഇരുവരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച മന്ത്രി ഷിബു ബേബി ജോണ്‍. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം അറിയിച്ചത്. ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ഗണേഷ് തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിലെത്തി ബാലകൃഷ്ണപിള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ഇരുവര്‍ക്കുമിടയില്‍ അച്ഛനും മകനുമെന്ന അകല്‍ച്ച മാറിക്കിട്ടിയതായും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അല്‍പം കൂടി സമയമെടുക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.