അലക്‌സ് ഫെര്‍ഗൂസനെതിരെ അച്ചടക്ക നടപടി

single-img
8 March 2013

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ നടന്ന നിര്‍ണ്ണായക പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ തോല്‍വിയ്ക്കു ശേഷം പത്രസമ്മേളനം ബഹിഷ്‌കരിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ച് അലക്‌സ് ഫെര്‍ഗൂസനെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ഇക്കാര്യത്തില്‍ യുവേഫ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്.

മത്സരത്തിനിടയില്‍ മാഞ്ചസ്റ്റര്‍ താരം നാനിയെ ചുവപ്പു കാര്‍ഡു കാട്ടി പുറത്താക്കിയതിനെത്തുടര്‍ന്നാണ് ഫെര്‍ഗൂസന്‍ പത്രസമ്മേളനത്തില്‍ നിന്നും വിട്ടു നിന്നത്. അദേഹത്തിനു പകരം അസിസ്റ്റന്റ് കോട്ട് മൈക്ക് ഫീലനാണ് മാധ്യമപ്രതിനിധികളോട് സംവദിച്ചത്. മാഡ്രിഡ് താരം അല്‍വാരോ അര്‍ബിയോളയെ ഫൗള്‍ ചെയ്തതിനാണ് നാനിയെ പുറത്താക്കിയത്. എന്നാല്‍ നിരുപദ്രവകരമായ ഒരു നീക്കമാണ് ഫൗളില്‍ കലാശിച്ചതെന്നും മനപൂര്‍വ്വമായിരുന്നില്ലെന്നും റീപ്ലേകളില്‍ വ്യക്തമായിരുന്നു. മഞ്ഞക്കാര്‍ഡ് മാത്രം നല്‍കേണ്ടിയിരുന്ന സ