പീഡനക്കേസ് പ്രതി ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയില്‍

single-img
8 March 2013

അല്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയില്‍. ഒഡിഷ മുന്‍ ഡി.ജി.പി. ബിന്ദുഭൂഷണ്‍ മൊഹന്തിയുടെ മകനാണ്. ഒന്‍പതു മാസമായി ആരുമറിയാതെ പേര് മാറ്റി കണ്ണൂരില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ജര്‍മ്മന്‍ വനിതയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയാണു ബിട്ടി മൊഹന്തി.രാഘവ്‌ എന്ന പേരില്‍ കണ്ണൂരിലെ ഒരു ബാങ്കില്‍ പ്രൊബേഷനറി ഓഫീസറായി ജോലി ചെയ്‌തു വരികയായിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ അതിവേഗ കോടതി ഒരു മാസത്തിനകം വിചാരണ തീര്‍ത്ത് ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. രാജ്യത്തു തന്നെ ഏറ്റവും വേഗത്തില്‍ വിചാരണ നടന്ന പീഡനക്കേസുകളിലൊന്നായിരുന്നു അല്‍വാര്‍ കേസ്.