സൗജന്യ റോമിങ് ഒക്ടോബറിനു മുന്‍പ്

single-img
7 March 2013

രാജ്യത്ത് മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ റോമിങ്ങ് നടപ്പാക്കുന്നത് അടുത്ത ഒക്ടോബറിനു മുന്‍പ് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടെലികോം മന്ത്രി കപില്‍ സിബല്‍. ഇതിനായി ട്രായ് കൂടിയാലോചനകള്‍ നടത്തുകയാണ്. ട്രായുടെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ഈ സേവനം ഉപഭോക്താക്കള്‍ക്കായി നടപ്പിലാക്കുമെന്നും അദേഹം അറിയിച്ചു. നാഷണല്‍ ഇന്റര്‍നെറ്റ് രെജിസ്റ്ററി സംബിധാനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് സിബല്‍ ഇക്കാര്യം പറഞ്ഞത്. 2012 ഡിസംബറിലാണ് റോമിങ് സൗജന്യമാക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.