പി.സി.ജോര്‍ജ് ഉറച്ചു തന്നെ

single-img
7 March 2013

വനം മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ താന്‍ പറഞ്ഞകാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഈ വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രസ്താവന വേണ്ടെന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിനു ശേഷമാണ് ജോര്‍ജ് മാധ്യമങ്ങളോട് ഇത് പറഞ്ഞത്. ഗണേഷിനെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ഗണേഷ് കുമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമാണ് യുഡിഎഫ് യോഗത്തിലുണ്ടായത്. യോഗത്തിനു മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിനായി സമവായമുണ്ടായതിനു ശേഷമാണ് യുഡിഎഫ് യോഗമ നടന്നത്.