ഗണേഷിനെതിരായ ഭാര്യയുടെ കത്ത് തനിക്ക് കിട്ടിയില്ലെന്ന് മുഖ്യമന്ത്രി

single-img
7 March 2013

27-oommen-chandy2മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരേ അദ്ദേഹത്തിന്റെ ഭാര്യ തനിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരമൊരു കത്ത് തനിക്ക് നല്‍കിയെന്ന് പി.സി ജോര്‍ജ് ഒരിടത്തും പറഞ്ഞിട്ടില്ല. പത്രങ്ങള്‍ക്ക് കിട്ടിയെന്ന് വെച്ച് തനിക്ക് കത്ത് കിട്ടിയെന്നാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.