സൗദി അറേബ്യയില്‍ അറുപതു വയസ്സു കഴിഞ്ഞവരെ പിരിച്ചു വിടും

single-img
6 March 2013

സൗദി അറേബ്യയില്‍ അറുപതു വയസ്സു കഴിഞ്ഞ വിദേശികളെ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള നിയമം ഉടന്‍ പാസാക്കും. നിയമത്തിന്റെ കരട് തൊഴില്‍ മന്ത്രാലയം തയ്യാറാക്കി വിവിധ വകുപ്പുകള്‍ക്കു സമര്‍പ്പിച്ചു. അറുപതു വയസ്സു കഴിഞ്ഞ അഞ്ചു ലക്ഷം വിദേശ തൊഴിലാളികള്‍ സൗദിയില്‍ വിവിധ മേഖലകളിലായി പണിയെടുക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് ഒഴിച്ചുകൂടാന്‍ കഴിയാത്ത നിര്‍ണ്ണായക മേഖലകളില്‍ ഈ നിയമം ബാധകമാകില്ല. നിയമ ഭേദഗതിയെക്കുറിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകും.