വിവാഹമോചനം വേണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ

single-img
6 March 2013

വിവാദങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന മന്ത്രി ഗണേഷ് കുമാറിന്‍ നിന്നും ഭാര്യ ഡോ.യാമിനി തങ്കച്ചി വിവാഹമോചനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിനായി സഹായമഭ്യര്‍ഥിക്കാനാണ് അവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്നാണ് സൂചന. ഗണേഷിനെതിരായ പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും വിവാഹമോടനമല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട വിവാദം പുറത്തുവന്നതിനെത്തുടര്‍ന്ന് ഗണേഷ് കുമാര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ യാമിനി പറയുന്നു. ഇന്ന് രാവിലെയാണ് യാമിനി തങ്കച്ചി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്.
കേരള കോണ്‍ഗ്രസ് ബി അധ്യക്ഷനും ഗണേഷ് കുമാറിന്റെ പിതാവുമായ ബാലകൃഷ്ണ പിള്ളയെയും യാമിനി സന്ദര്‍ശിച്ചു.