ഗണേഷ് കുമാര്‍ രാജിവയ്ക്കുമെന്ന് സൂചന

single-img
6 March 2013

തനിയ്‌ക്കെതിരെ ഉയര്‍ന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദേഹം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു സംസാരിച്ച അദേഹം എംഎല്‍എ സ്ഥാനം രാജിവച്ച് വീണ്ടും ജനവിധി തേടാന്‍ ഒരുക്കമാണെന്നും അറിയിച്ചു. ഗണേഷ് കുമാറിനു പിന്നാലെ അദേഹത്തിന്റെ ഭാര്യ യാമിനി തങ്കച്ചിയും മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. വിവാദം സംബന്ധിച്ച് കുടുംബത്തിന്റെ നിലപാടറിയിക്കാനും മുഖ്യമന്ത്രിയ്ക്ക് രേഖാമൂലമുള്ള പരാതി നല്‍കാനുമാണ് യാമിനി എത്തിയതെന്നാണ് വിവരം.
ഒരു മന്ത്രിയ്ക്ക് കാമുകിയുടെ ഭര്‍ത്താവില്‍ നിന്നും അടി കിട്ടിയെന്ന് ഒരു ദിനപത്രത്തില്‍ വാര്‍ത്ത വന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ആമന്ത്രി ഗണേഷ് കുമാര്‍ ആണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.