അഞ്ചു ലക്ഷത്തിലധികം വരുമാനമുള്ളവര്‍ക്കും ഇ-ഫയലിങ്

single-img
6 March 2013

അഞ്ചു ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുളളവര്‍ ഇനി മുതല്‍ ഇ- ഫയലിങ് വഴി തങ്ങളുടെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് നിര്‍ദ്ദേശം പുറത്തിറക്കി. പത്തു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഇ-ഫയലിങ് നടപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ആണ് ഇത് നടപ്പാക്കിയത്. ഇ-ഫയലിങ് നടപ്പാക്കുന്നതിലൂടെ നികുതിദായകരും പരിശോധന ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച കുറയ്ക്കാന്‍ സാധിക്കുമെന്ന് റവന്യൂ സെക്രട്ടറി സുമിത് ബോസ് അറിയിച്ചു. അടുത്തതായി വെല്‍ത്ത് ടാക്‌സ് റിട്ടേണും ഇ-ഫയലിങ് വഴി സമര്‍പ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.