മുഖ്യമന്ത്രി കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നു : പിണറായി

single-img
5 March 2013

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ പുതിയ വിവാദങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി.സി.ജോര്‍ജ് രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും പരാമര്‍ശം നടത്തിയിട്ടുണ്ടത്. എന്നാല്‍ ഇക്കാര്യത്തിലുള്ള അവ്യക്തത തുടരുകയാണ്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണെന്ന ആരോപണവും ശക്തമാണ്. കുറ്റക്കാരനാണെങ്കില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി പുറത്താക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.