അദ്ധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി

single-img
5 March 2013

സംസ്ഥാനത്ത് അദ്ധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി. പുതിയ ഉത്തരവു പ്രകാരം എട്ടു ദിവസത്തെ ലീവ് സറണ്ടര്‍ മാത്രമേ ഇനി ലഭിക്കുകയുള്ളു. ഇരുപത്തിനാലു ദിവസമായിരുന്നതിനെയാണ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചത്. ഇതോടെ ഒന്നര ലക്ഷത്തോഷം അദ്ധ്യാപകര്‍ കൈപ്പറ്റിയ പണം തിരിച്ചടക്കേണ്ടി വരും.
അവധി സമയത്ത് പരീക്ഷ ഡ്യൂട്ടി ചെയ്യുന്നതിനു അദ്ധ്യാപകര്‍ക്കു ശമ്പളം ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെന്‍സെസ് ഡ്യൂട്ടി കൂടി ഇതിനൊപ്പം ചെയ്തതിനെത്തുടര്‍ന്ന് ഇരുപത്തിനാലു ദിവസത്തെ ലീവ് സറണ്ടര്‍ അനുവദിക്കപ്പെട്ടു. ഇതാണ് ഇപ്പോള്‍ റദ്ധാക്കിയിരിക്കുന്നത്. 2010ലാണ് സെന്‍സസ് ജോലിയ്ക്കു കൂടി ലീവ് സറണ്ടര്‍ ഏര്‍പ്പെടുത്തിയത്. പുതിയ നടപടി അനുസരിച്ച് അവധി സമയങ്ങളില്‍ ഇനി എത്ര ദിവസം ജോലി ചെയ്താലും എട്ടു ദിവസത്തെ ലീവ് സറണ്ടര്‍ മാത്രമേ ിനി ലഭിക്കുകയുള്ളു.