ഹ്യൂഗോ ഷാവേസ് അന്തരിച്ചു

single-img
5 March 2013

വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (58)​ അന്തരിച്ചു. കാരക്കാസിലെ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.മരണവാര്‍ത്ത വൈസ്പ്രസിഡന്റ് നിക്കോളാസ് മദ്യൂറോ ആണ് പുറത്തുവിട്ടത്. ഏറ്റവും വേദനാജനകമായ വിവരം കൈമാറുകയാണെന്ന മുഖവുരയോടെയാണ് മദ്യൂറോ മരണവാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ചാവേസിന്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.

1998ലാണ്‌ ഷാവേസ്‌ ആദ്യമായി വെനസ്വേലയുടെ പ്രസിഡന്റായി സ്ഥാനമല്‍ക്കുന്നത്‌. അതിനുശേഷം 14 വര്‍ഷം അദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 2012 ഒക്‌ടോബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. എന്നാല്‍ അതിനിടെ, രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സയിലേക്ക് മടങ്ങിയ ഷാവേസ് പിന്നീട് പൊതുവേദിയില്‍ മടങ്ങിയെത്തിയില്ല. ആരോഗ്യനില മോശമായ ഷാവേസിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനും കഴിഞ്ഞില്ല.