കാര്‍ഷിക കടം എഴുതിത്തള്ളിയതില്‍ വന്‍ ക്രമക്കേട്

single-img
5 March 2013

യുപിഎ സര്‍ക്കാര്‍ 52,000 കോടിയുടെ കാര്‍ഷിക കടാശ്വാസ പദ്ധതി നടപ്പാക്കിയതില്‍ വന്‍ ക്രമക്കേട് നടന്നതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സിഎജി)ണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു. എന്നാല്‍ അനര്‍ഹരായവര്‍ക്കാണ് ഇതിന്റെ സഹായം കൂടുതല്‍ ലഭിച്ചതെന്ന് സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ഹരായവരില്‍ പലര്‍ക്കും പരിഗണന ലഭിച്ചില്ല. നാലു കോടി കര്‍ഷകര്‍ക്കാണ് 2008ല്‍ ആനുകൂല്യം ലഭിച്ചത്.

കടാശ്വാസം ലഭിച്ച 80,299 അക്കൗണ്ടുകളില്‍ 8.5 ശതമാനം പേര്‍ ഇതിന് അര്‍ഹരായിരുന്നില്ല. ഇവരുടെ 20.5 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതുമായി ബന്ധപ്പെട്ട 90,576 കോസുകളില്‍ 20,216 എണ്ണത്തിലാണ് സിഎജി എഴിമതി കണ്ടെത്തിയിരിക്കുന്നത്. കൃഷി ആവശ്യത്തിനല്ലാതെ വായ്പയെടുത്ത കര്‍ഷകര്‍ക്കും പദ്ധതി അനുസരിച്ച് ആനുകൂല്യം കിട്ടി. കടാശ്വാസ പദ്ധതിയിലെ വ്യവസ്ഥകള്‍ പാലിക്കാതെ ബാങ്കുകളും സര്‍ക്കാരിന്റെ പണം കൈപ്പറ്റിയായി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പദ്ധതിയില്‍ ബാങ്കുകള്‍ വഹിക്കേണ്ട തുക സര്‍ക്കാരില്‍ നിന്നും ഈടാക്കുകയാണ് ചെയ്തത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഈ വഴിയില്‍ സഹായം ലഭിച്ചു. സിഎജിയുടെ റിപ്പോര്‍ട്ടില്‍ ധനകാര്യ മന്ത്രാലയത്തെ നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ്.